എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ മുഖ്യമന്ത്രിക്കും മന്ത്രി കെടി ജലീലിനുമൊപ്പം ഫിറോസ് കുന്നംപറമ്പിലും, സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നു


മലപ്പുറം: സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കൊപ്പമാണ് ഫിറോസ് കുന്നംപറമ്പിലിനെ പ്രചാരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കുരുണിയന്‍ ഹസീനയുടെ
പ്രചാരണ ബോര്‍ഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രവുമുള്ളത്. ഫിറോസിനെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം രാഷ്ട്രീയമായി വേട്ടയാടിയ ഇടത് പക്ഷത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരിക്കുകയാണ്. ആശ്രയമറ്റവര്‍ക്ക് പ്രതീക്ഷയായി എന്ന തലക്കെട്ടോടെയുള്ള ബോര്‍ഡിലാണ് മുഖ്യമന്ത്രിയും കെ.ടി ജലീലിനുമൊപ്പം ഫിറോസിനെയും സുശാന്ത് നിലമ്പൂരിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക