ആഭ്യന്തരോല്‍പ്പാദന വളര്‍ച്ച കുറയുന്നു; ചരിത്രത്തിൽ ആദ്യമായി രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്കെന്ന്- ആര്‍ബിഐമുംബൈ: കോവിഡ് നല്‍കിയ പ്രതിസന്ധിക്ക് പിന്നാലെ രാജ്യം സാമ്പത്തീക പ്രതിസന്ധിയിലേക്കെന്ന് തൊഴില്‍ രംഗത്തെ ഇത് രൂക്ഷമായി ബാധിക്കുമെന്നും സുചന നല്‍കി ആര്‍ബിഐ. രണ്ടാം സാമ്പത്തീക പാദത്തില്‍ ജിഡിപി 8.6 ശതമാനമായി ചുരുങ്ങിയെന്നും ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തീക പ്രതിസന്ധിയിലേക്ക് നീങ്ങുയാശണന്നും കോവിഡിനെ തുടര്‍ന്ന് സാമ്പത്തീക വളര്‍ച്ച രണ്ടു പാദങ്ങളില്‍ നെഗറ്റീവിലേക്കാണ് പോയതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

മഹാമാരിയും അതേ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഏപ്രില്‍-ജൂണ്‍ പാദത്തിലെ ആഭ്യന്തരോല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ ഈ പാദത്തെ അപേക്ഷിച്ച് 23.9 ശതമാനമാക്കി ചുരുക്കിയിരുന്നു. മുഴുവന്‍ സാമ്പത്തീക പാദത്തിലും ആര്‍ബിഐ കണക്കാക്കുന്നത് 9.5 ശതമാനമായി വളര്‍ച്ച ചുരുങ്ങുമെന്നാണ് ആര്‍ബിഐ കണക്കാക്കുന്നത്.

ഈ മാസം ആഭ്യന്തരോല്‍പ്പാദന വളര്‍ച്ചയുടെ വിവരങ്ങള്‍ സംബന്ധിച്ച ഔദേ്യാഗിക രേഖകള്‍ പുറത്തു വരും. ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട സമിതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ''സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ആഭ്യന്തരോല്‍പ്പാദനവും ചുരുങ്ങി.'' ഇക്കണോമിക് ആക്ടിവിറ്റി ഇന്‍ഡക്‌സ് എന്ന പേരിലുള്ള ലേഖനത്തില്‍ മോണിറ്ററി പോളിസി ഡിപ്പാര്‍ട്ടമെന്റിലെ വിദഗ്ദ്ധര്‍ കുറിച്ചു.

എന്നാല്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്കായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് വരെയുള്ള ചെറു കാലയളവിലേ ഈ ചുരുങ്ങല്‍ ഉണ്ടാകൂ എന്നും പറയുന്നു. സമ്പദ് വ്യവസ്ഥ 2020 മെയ് - ജൂണില്‍ വീണ്ടും തുറക്കുകയും സേവന മേഖലയേക്കാള്‍ വേഗത്തില്‍ വ്യവസായങ്ങള്‍ സാധാരണ ഗതിയില്‍ ആകുന്നതും സാമ്പത്തീക രംഗത്തെ വലിയ രീതിയില്‍ തിരിച്ചു കൊണ്ടുവരുമെന്നും ലേഖനം പറയുന്നു. ആഭ്യന്തരോല്‍പ്പാദന വളര്‍ച്ചയെ സംബന്ധിക്കുന്ന ഔദേ്യാഗിക വിവരം ഈ മാസം അവസാനത്തോടെയേ പുറത്തു വരൂ.

ആഭ്യന്തരോല്‍പ്പാദന വളര്‍ച്ച ചുരുങ്ങിയപ്പോള്‍ ജനങ്ങളുടെ നിക്ഷേപം കൂടി. സാമ്പത്തീക നിക്ഷേപം ജൂണ്‍ പാദത്തില്‍ 21.4 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ജനങ്ങളുടെ നിക്ഷേപശീലം 7.9 ശതമാനമായിരുന്നു. എന്നാല്‍ 2020 മാര്‍ച്ചോടെ ഇത് 10 ശതമാനമായി ഉയര്‍ന്നു. പിന്നീട് കോവിഡിന്റെ കാലത്ത് അത് കുത്തനെ ഉയരുകയും ചെലവഴിക്കുന്നത് കുറയുകയും ചെയ്തു.

സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ വളര്‍ച്ചാ കുറവ് തൊഴില്‍ നഷ്ടത്തിലേക്കാണ് നയിച്ചിരിക്കുന്നത്. മുരടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അതേസമയം സാമ്പത്തീക മാന്ദ്യം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള വടിയാക്കി പ്രതിപക്ഷം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക