സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് ഇന്നത്തെ വില 37,520


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്.

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി.

ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്‌പോട്ട് ഗോള്‍ഡ് വില 0.2ശതമാനം താഴ്ന്ന് ഔണ്‍സിന് 1,863.21 ഡോളര്‍ നിലവാരത്തിലെത്തി. കോവിഡ് വാക്‌സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മര്‍ദവുമാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക