സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; പവന് 240 രൂപ വീണ്ടും കുറഞ്ഞു, ഇന്നത്തെ വിലനിലവാരം ഇങ്ങിനെ..


കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു.

ഓഗസ്റ്റില്‍ റെക്കോഡ് വിലയായ 42,000 രൂപയില്‍ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളില്‍ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഏകദേശം മാറുകയും കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്‌സിനിലുടെ രോഗത്തെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വര്‍ണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക