Gold Rate | സ്വര്‍ണവില വീണ്ടും താഴേക്ക്. നാലുമാസത്തിനിടെ കുറഞ്ഞത് 5,600 രൂപ


സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.

വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.

ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്.

അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക