കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി . ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.
ആദ്യ സംഭവത്തില്‍ 77 ലക്ഷം വില വരുന്ന 1.6 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത് . ബ്ലൂടൂത്ത് സ്പീക്കറിന്റെ സ്പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം . രണ്ടാമത്തെ സംഭവത്തില്‍ 4.2 ലക്ഷം വിലവരുന്ന 87 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത് . ആദ്യത്തെ യാത്രക്കാരന് സൗദിയിലെ ജിദ്ദയില്‍ നിന്നും രണ്ടാമന് ദുബയില്‍ നിന്നുമാണ് എത്തിയത് .