കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഉൾപ്പെടെ രണ്ടര കിലോയോളം സ്വർണം



കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നും വിമാനത്തില്‍ ഒളിപ്പിച്ചുവെച്ചനിലയിലും 2.311 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. 

ദുബായില്‍നിന്നെത്തിയ മലപ്പുറം സ്വദേശി സലാമില്‍നിന്ന് ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ 1.26 കിലോ സ്വര്‍ണമിശ്രിതവും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.15 കോടി രൂപ വിലവരും. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക