ഫൈസാബാദിനും, അലഹബാദിനും ശേഷം വീണ്ടും പെരുമാറ്റവുമായി യുപി സർക്കാർ; ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ എന്ന് പുനഃര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്


ഹൈദരാബാദ്: ഹൈദരാബാദിനെ പുനഃര്‍നാമകരണം ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ ആയി പുനര്‍നാമകരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടെ എന്ന് നിരവധി ആളുകള്‍ എന്നോട് ചോദിക്കുന്നു. എന്തുകൊണ്ട് ചെയ്തു കൂടാ? ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഫൈസാബാദിനെ അയോദ്ധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും പുനര്‍നാമകരണം ചെയ്തു. പിന്നെ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൂടാ?” – യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക