ചുഴലിക്കാറ്റ്‌ : യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ്; ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം

 


ന്യൂസ് ഡെസ്ക്ക്:തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനാൽ സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ്‌ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ കാറ്റിന്റെ ശക്തി എത്രയെന്നതിൽ വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പാണ്‌ പുരോഗമിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളംവരെ ക്യാമ്പുകൾ സജ്ജമാക്കുന്നത് ഉൾപ്പെടെ തയ്യാറെടുപ്പ് പൂർത്തിയാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.കാറ്റ് ശക്തിപ്പെടുന്ന സഹചര്യത്തിൽ അടച്ചുറപ്പില്ലാത്തതും ശക്തമായ മേൽക്കൂരയില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും.

അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നേവിയോടും കോസ്റ്റ്ഗാർഡിനോടും കേരളതീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലുകൾ സജ്ജമാക്കി നിർത്താനും വ്യോമസേനയോട് ഹെലികോപ്‌റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും സജ്ജമാക്കാനും ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴു ടീമിനെ അധികമായും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം 24 മണിക്കൂറും കൺട്രോൾ റൂമായി പ്രവർത്തിക്കുന്നു. ജില്ലാതലത്തിലും താലൂക്കുതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി. കെഎസ്ഇബിയോട് വിദഗ്ധ സംഘത്തെ തയ്യാറാക്കി നിർത്താനും നിർദേശിച്ചു.അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവരും. ശബരിമലയിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക