ഛത്തീ​സ്ഗ​ഡി​ല്‍ ഐ​ഇ​ഡി സ്ഫോ​ട​നം; അ​ഞ്ച് സൈ​നി​ക​ര്‍​ക്ക് പ​രിക്ക്, ഒരാളുടെ നില ഗുരുതരം


റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡിൽ ഐ​ഇ​ഡി സ്ഫോ​ട​നം . അ​ഞ്ച് സി​ആ​ര്‍​പി​എ​ഫ് സൈ​നി​ക​ര്‍​ക്ക് പ​രിക്കേറ്റു . ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം നടന്നത് .

ന​ക്സ​ല്‍ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് പു​റ​പ്പെ​ട്ട സൈ​നി​ക​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് . ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി . സു​ക്മ​യി​ലെ ടാ​ഡ്മെ​റ്റ്ല ഗ്രാ​മ​ത്തി​ലു​ള്ള വ​ന​ത്തി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഒ​രു സൈ​നി​ക​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക