എടപ്പാൾ: അനധികൃതമായിപണം പലിശയ്ക്ക് നൽകി വന്ന സ്ത്രീ ഉൾപ്പെടെ 3 പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി നരിപ്പറമ്പ് സ്വദേശി പയ്യുണ്ട പറമ്പിൽ യാഹു (75), മൂതൂർ കുന്നത്ത് വളപ്പിൽ മുഹമ്മദ് (54), കാലടി കരന്നേകാട് സത്യ (60) എന്നിവരെയാണ് പൊന്നാനി ഇൻസ്പെക്ടർ പി.എസ്.മഞ്ജിത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.
അമിത പലിശ ഈടാക്കി പണം പലിശയ്ക്ക് നൽകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ‘ഓപ്പറേഷൻ കുബേര’യുടെ ഭാഗമായി പരിശോധന നടത്തിയത്. പണവും ആളുകളിൽ നിന്ന് ഈടായി വാങ്ങി സൂക്ഷിച്ച ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, ആധാരങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. മുഹമ്മദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.