മലപ്പുറത്ത് അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരി മകളെയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി


മലപ്പുറം: തിരൂരില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു . തിരൂര്‍ പുല്ലൂരിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം . പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത് . ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു .

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുമ്ബ് മറയുള്ള കിണര്‍ തുറന്ന് വെച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് . പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത് .

സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു . തിരൂര്‍ അന്നാര സ്വദേശികളായ കുടുംബം രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിച്ചുവരികയായിരുന്നു . മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക