പുണെ: പുണെയിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ഓട്ടോറിക്ഷ ഡ്രൈവർ ജീവനോടെ തീകൊളുത്തി. പുണെയിലെ ഭോസാരി വ്യാവസായിക മേഖലയിൽ ആണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ജീവനക്കാരൻ ചികിത്സയിലാണ്. ശങ്കർ വ്യാഫൽക്കർ (41) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പൊള്ളലേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ മഹേന്ദ്ര ബാലു കടത്തെ (31) പോലീസ് അറസ്റ്റ് ചെയ്തു.
കമ്പനി ഉടമയുടെ എസ്യുവിയിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞതിനാണ് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ജീവനോടെ തീകൊളുത്തിയത്. മൂത്രമൊഴിക്കുന്നത് തടഞ്ഞതോടെ മഹേന്ദ്ര ബാലു സ്ഥലത്ത് നിന്ന് പോവുകയും വൈകിട്ട് 4.30 ഓടെ ഒരു കുപ്പിയിൽ പെട്രോളുമായി എത്തി ശങ്കർ വ്യാഫൽക്കറിൻറെ ദേഹത്ത് ഒഴിച്ച് തീകത്തിക്കുകയായിരുന്നു.