നിക്ഷേപ തട്ടിപ്പ് കേസ്; എം.സി.കമറുദീൻ എംഎൽഎയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും


കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കസ്റ്റഡിയിലായ മഞ്ചേശ്വരം എം.എൽ.എ. എം.സി.കമറുദീനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാകും. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ നിക്ഷേപമായി വന്ന കോടികൾ വകമാറ്റിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്. എന്നാൽ ചോദ്യങ്ങളോട് കമറുദീൻ കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

ഫാഷൻ ഗോൾഡിന്റെ മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങൾക്കായിരുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല. രേഖകളിൽ മാത്രമാണ് ചെയർമാൻ സ്ഥാനമെന്നും കമറുദീൻ മൊഴി നൽകിയിട്ടുണ്ട്. നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്ന് കമറുദ്ദീൻ ഇന്നലെയും അന്വേഷണ സംഘത്തോട് ആവർത്തിച്ചു. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കമറുദ്ദീനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. കോടതി ഇന്ന് കമറുദ്ദീൻ്റെ ജാമ്യ ഹരജി പരിഗണിക്കും.

അതിനിടെ പൂക്കോയ തങ്ങളും കൂട്ടു പ്രതികളും ഒളിവിൽ തുടരുകയാണ്. ടി. കെ പൂക്കോയ ജില്ല വിട്ടു പുറത്തു പോയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൂക്കോയ തങ്ങളുടെ മകൻ ഹിഷാം, ജ്വല്ലറിയുടെ ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവരും ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങളുടെ മകൻ ഹിഷാം രാജ്യം വിട്ടതായാണ് സൂചന. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക