അഴിമതിയുടെ കാര്യത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും മത്സരിക്കുന്നു; രൂക്ഷ വിമർശനവുമായി- കെ സുരേന്ദ്രൻ


തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ ഏജൻസികളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് ധനമന്ത്രി നടത്തുന്നത്. തന്റെ വകുപ്പിന് കീഴിൽ നടന്ന എല്ലാ അഴിമതി കേസുകളും തോമസ് ഐസക് അട്ടിമറിക്കുകയാണെന്നും എല്ലാത്തിലും അഴിമതിയാണെന്നും ഇത് പിടിക്കപ്പെടുമോ എന്ന വേവലാതിയാണ് തോമസ് ഐസക്കിനെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയെ സഹായിക്കാനാണ് കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വിജിലൻസിലും ബിജെപിക്കാരെന്നാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രി രാജി വച്ചിട്ട് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏൽപ്പിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തിലെ ജനങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന കൈക്കോടാലിയാണ് തോമസ് ഐസക്ക്. അഴിമതിക്കാരനായ മന്ത്രിയുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. അഴിമതിക്കാർക്ക് എന്ത് മാന്യതയാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. വാ പോയ കത്തിയാണ് സുരേന്ദ്രൻ എന്ന തോമസ് ഐസക്കിന്റെ പരാമർശത്തോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക