മത്സ്യ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; മധ്യവയസ്‌കൻ പിടിയില്‍


കൊച്ചി: മീന്‍ കച്ചവടത്തിന്‍്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കന്‍ പോലിസ് പിടിയില്‍. പെരുമ്ബാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്ബില്‍ ഫിറോസ് (50) ആണ് പിടിയിലായത്. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മീന്‍ കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു കച്ചവടം. നേരത്തെയും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട് .

കഴിഞ്ഞ ദിവസം എറണാകുളം റൂറല്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക