മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഇവിടെ നിന്ന് 1322 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.
64 ലക്ഷത്തിന്റെ സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു . ഇവരിൽ നിന്നും മൂന്ന് ഐഫോണും കസ്റ്റംസ് സംഘം കണ്ടെടുത്തു.