കേരളത്തിലെ സാഹചര്യം ബിജെപിക്ക് അനുകൂലം: സംസ്ഥാനം അടുത്ത തവണ ബിജെപി ഭരിക്കുമെന്ന- കെ സുരേന്ദ്രന്‍തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറും. ആദ്യമായി ബിജെപി ഇത്തവണ ഭരണം കൈവരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തില്‍ ഇരു പാര്‍ട്ടികളോടും വിയോജിപ്പ് നിലനില്‍ക്കുന്നു. പകരം മോദി അനുകൂല നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലും മയക്കു മരുന്ന് കേസിലും മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ജനവിരോധം നിലനില്‍ക്കുന്നു. അത് ഉയര്‍ത്തിക്കാണിക്കാനോ അതിനെതിരെ പ്രവര്‍ത്തിക്കാനോ യുഡിഎഫിന് ആവില്ല. ഈ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക