സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപയോളം, ഇന്നത്തെ വില അറിയാം


കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 1200 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്നത്തെ സ്വർണവില പവന് 37680 രൂപയാണ്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ സ്വർണവില കഴിഞ്ഞ ദിവസം 100 ഡോളറോളം താഴ്ന്ന് 1849.93 ഡോളറിൽ എത്തിയിരുന്നു.

നവംബർ ഒന്നിന് 37680 രൂപയിലെത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വർദ്ധിക്കുകയായിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. തിങ്കളാഴ്ച ഇത് 38880 ആയി ഉയർന്നു. സ്വർണവിലയി. കടുത്ത ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇന്ന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 37680 രൂപയിലെത്തിയത്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതാണ് സ്വർണവില കുറയാൻ കാരണം. കൂടാതെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടും സ്വർണവില കുറയാൻ കാരണമായി. അമേരിക്കൻ കമ്പനിയായ ഫൈസർ കോവിഡ് വാക്സിൻ പരീക്ഷണം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്നാമത്തെ പരീക്ഷണത്തിൽ തങ്ങളുടെ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് ഫൈസർ വ്യക്തമാക്കിയത്.

ട്രംപിന്‍റെ തോൽവിയും സ്വർണവില കുറയുന്നതിൽ നിർണായകമായി. ബൈഡൻ വിജയിച്ചതോടെ അമേരിക്കൻ സമ്പദ് ഘടന വീണ്ടും കരുത്താർജ്ജിക്കുമെന്ന പ്രതീതി വിപണിയിൽ ഉടനീളം ഉണ്ടായി. കഴിഞ്ഞ ദിവസം മുതൽ അമേരിക്കൻ ഓഹരി വിപണിയിൽ ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക