കിഫ്ബി വിവാദം; അഴിയെണ്ണേണ്ടി വരുമെന്നായപ്പോള്‍ ധനമന്ത്രി ബഹളം വെക്കുന്നു: മന്ത്രി തോമസ് ഐസക്കിനെതിരെ തിരിച്ചടിച്ച് രമേശ് ചെന്നിത്തല


തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന അഴിമതി കണ്ടെത്തുകയും അദേഹം അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോഴാണ് ധനമന്ത്രി തോമസ് ഐസക്ക് ബഹളം വയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലെ വിവാദ വിഷയങ്ങള്‍ മറച്ചുവെയ്ക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രി ഇല്ലാത്ത വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രസക്തമായ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന് മറുപടിയില്ലെന്നും, വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദേഹം.

ധനമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിനു വേണ്ടി ഏത് തരംതാണ പ്രതികരണവും നടത്തുമെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടതെന്നും ചെന്നിത്തല തിരിച്ചടിച്ചു.

ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നത്. 2500 കോടിയുടെ പദ്ധതിക്ക് 4500 കോടി ആയി. അത് കിഫ്ബിയുടെ പണമാണ്. അതിന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരാതെ പുറത്ത് ജനങ്ങളോട് പറഞ്ഞതിലൂടെ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക