'ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു': രക്തസാക്ഷി ധനരാജിന്റെ ഭാര്യയും സിപിഎം സ്ഥാനാർഥിയുമായി വി സജ്‌നിക്ക് ഹൃദയാഭിവാദ്യവുമായി- കെ.കെ രമ


കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ രാമന്തളിയിലെ രാഷ്ട്രീയ കൊലപാതകത്തിന്‍റെ ഇര സി.വി ധനരാജിന്റെ ഭാര്യയെ സി.പി.എം സ്ഥാനാർഥിയാക്കിയതിൽ ഹൃദയാഭിവാദ്യവുമായി ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. ഇടതു മുന്നണിയുടെ കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ധനരാജിന്റെ ഭാര്യ എ. വി സജിനി.

സജിനിക്ക് വിജയാശംസകൾ നേർന്ന് മെഹറാബ് ബച്ചൻ എന്നയാൾ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് കെ.കെ രമ ഹൃദയാഭിവാദ്യം നേർന്നത്. ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു, ഹൃദയാഭിവാദ്യങ്ങൾ എന്നാണ് രമയുടെ പ്രതികരണം.

2016 ജൂലൈ 11നാണ്‌ ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് മുന്നിലായിരുന്നു കൊലപാതകം. ഈ കേസ് വിചാരണ നടപടികളിലേക്ക് നീങ്ങുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക