കോതമംഗലം പള്ളി തർക്കകേസ് : സര്‍ക്കാരിനും, ജില്ലാ കളക്ടർക്കും ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം


കൊച്ചി: കോതമംഗലം പള്ളി തര്‍ക്ക കേസില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജില്ലാ കലക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.

പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നു. പള്ളി കോവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ആണോ എന്നും സംശയിക്കുന്നു. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തി. 

അഭിഭാഷക കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശ കോടതി തള്ളി. പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം തന്നെ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കോടതി വിധി പറയും. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക