കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തു, കണ്ണൂർ പാലക്കാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ


കോഴിക്കോട്: വടകര സ്വദേശിയായ യുവാവിനെ മൈസൂരില്‍ നിന്നു തട്ടിക്കൊണ്ടുപോയി ലോഡ്‌ജില്‍ മൂന്നു ദിവസം തടവില്‍ പാർപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.

മൈസൂരില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സമീര്‍, കണ്ണൂര്‍ സ്വദേശി അഷ്‌റഫ്, വിരാജ്‌പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരില്‍ നിന്നു വടകരയിലേക്ക് വരാനായി രാത്രി മൈസൂര്‍ ബസ് സ്റ്റാന്‍റിൽ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെയാണ് മൂവർ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവാവിനെ മൈസൂരിൽ തന്നെയുള്ള ഒരു ലോഡ്‌ജില്‍ എത്തിച്ചു മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും പണം തന്നില്ലെങ്കില്‍ പോക്‌സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുകയുമായിരുന്നു.


യുവാവിന്‍റെ കൈയ്യില്‍ പണമില്ലെന്ന് മനസിലാക്കിയതോടെ ഇവർ യുവാവിന്‍റെ സഹോദരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവാവിനെ വിട്ടയക്കാന്‍ 50,000 രൂപയും ഇവർ ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്. തുടർന്ന് അക്രമത്തിനു ഇരയായ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മൈസൂരിലെ ലോഡ്‌ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക