കുമ്മനത്തിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരത്തിന്റെ പരാമര്‍ശം ശരിയല്ല. ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുവെന്ന വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മണ്ഡല കാലത്ത് എന്‍എസ്‌എസിന്റെ ‘ഭവനം സന്നിധാനം’ എന്ന നിലപാടിനെ മന്ത്രി സ്വാഗതം ചെയ്തു. എന്‍എസ്‌എസ് നിലപാട് സ്വാഗതാര്‍ഹമാണ്. കോവിഡ് സാഹചര്യത്തില്‍ ഈ നിലപാടിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി ദര്‍ശനത്തിന് ശബരിമലയില്‍ എത്തണം എന്ന താല്‍പ്പര്യം ഉള്ളവരുടെ അഭിപ്രായം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക