ഭോപ്പാല്‍: ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് മുകളിലൂടെ ട്രാക്ടര്‍ ട്രോളി ഓടിച്ച് ചതച്ചയാള് പൊലീസിന് മുന്നില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ഹോഷാംഗാബാദിലാണ് ക്രൂരസംഭവം നടന്നത് . ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
11 വയസുള്ള ആണ്‍കുട്ടിയ്ക്ക് പുറമേ കുടുംബാംഗങ്ങള്‍ ആയ രാജേന്ദ്ര കുമാര്‍ സിംഗ്, കുവാര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്ബുകമ്ബികളും കൊണ്ട് മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന് മുകളിലൂടെ ട്രാക്ടറിന്റെ വീലുകള്‍ ഓടിച്ചു കയറ്റുകയായിരുന്നു.
കുറ്റകൃത്യം നടത്തിയ അന്‍വര്‍ എന്നയാള്‍ ട്രാക്ടറുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു . സംഭവത്തില്‍ ഇയാള്‍ക്ക് പുറമേ കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് ആറ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .