വാളയാറില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍


പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈറോഡില്‍ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. 35 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെയാണ് വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക