ബംഗളൂരുവിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന മലയാളി യുവാവിന് നേരെ ആക്രമണം; പണവും മൊബൈലും കവർന്നു


ബംഗളൂരു; ബംഗളൂരുവില്‍ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു. മലപ്പുറം നിലമ്പൂർ സ്വദേശി സഹദ് അലി ആണ് ആക്രമണത്തിനിരയായത്. ആഴത്തിൽ മുറിവേറ്റ ഇടതുകൈയക്ക് 29 തുന്നലുകളുണ്ട്. 27,000 രൂപയുടെ മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാൻകാർഡ്, ആധാർ കാർഡ്, ലൈസൻസ്, എ.ടി.എം കാർഡ് തുടങ്ങിയവയുമാണ് നഷ്ടപ്പെട്ടത്.

തുടര്‍ച്ചയായി കവർച്ചാ സംഭവങ്ങൾ ആവർത്തിച്ചിട്ടും ബംഗളൂരുവിലെ കാർമലാരം റെയിൽവെ സ്റ്റേഷനിൽ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഇല്ലെന്നുള്ള പരാതി വ്യാപകമാണ്. ബന്ധുവീട്ടിൽ പോയി തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹദിന് ആക്രമണം ഉണ്ടായത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക