മാന്നാർ: മാന്നാർ കുട്ടംപേരൂർ ബ്രഹ്മശ്രീ ശുഭാനന്ദഗുരുദേവ തിരുവടികളുടെ ജന്മഭൂമിയിലാണ് കുന്നത്തൂർ രാമു, പെരിങ്ങലിപ്പുറം അപ്പു എന്നീ ഗജവീരൻമാർക്ക് ആനയൂട്ട് നടത്തിയത് . ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ കെ വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ ദേവസ്വം വക കുന്നത്തൂർ രാമുവിനും പെരിങ്ങിലിപ്പുറം ദേവസ്വത്തിന്റെ അപ്പു എന്നീ ഗജവീരൻമാർക്ക് ആശ്രമം സ്വീകരണം നൽകിയതിനു ശേഷം നടന്ന പ്രാർത്ഥനക്കും പുഷ്പാർച്ചനക്കും ആശ്രമ പൂജാരി നേതൃത്വം വഹിച്ചു .തുടർന്ന് ആനയൂട്ട് ചടങ്ങ് നടന്നു.
ഗുരുദേവ ജന്മഭൂമിൽ തുടങ്ങി വെച്ച ഈ ആനയുട്ട് വരും കാലങ്ങളിൽ കേരളം മുഴുവൻ അറിയപ്പെടുന്ന രീതിയിലേക്ക് മാറുമെന്ന് വേണുഗോപാൽ പറഞ്ഞു
സാമൂഹ്യ പ്രവർത്തകൻ അൻഷാദ് മാന്നാറിനെ ആശ്രമം ആദരിച്ചു. സജി കുട്ടപ്പൻ, ഗജമിത്ര മാന്നാർ സെക്രട്ടറി NRC രാമൻ, ആശ്രമം അംഗങ്ങൾ അപ്പുകുട്ടൻ കോന്നി, ചന്ദ്രദാസ്, വിജയൻ ഓമനക്കുട്ടൻ, ഷാലു കുട്ടംപേരൂർ ,വിനു ,സന്തോഷ് ,മനു മാന്നാർ ,സുജിത്ത് ,ശ്രികുമാർ ,സജി കടമ്പൂർ ,രാധാമണി ശശീന്ദ്രൻ , വേണു, മധു , പ്രസാദ് എന്നിവർ ആശംസാപ്രസംഗം നടത്തി.