വിങ്ങുന്ന മനസുകളുടെ വിളിപ്പുറത്ത് ഓടിയെത്തുന്ന മാന്നാറിന്റെ സൈന്യമാണ് മെർട്ട്


മാന്നാർ: വിങ്ങുന്ന മനസ്സുകളുടെ വിളിപ്പുറത്ത് ഓടിയെത്തുന്ന മാന്നാറിന്റെ സൈന്യമാണ് മാന്നാർ എമർജൻസി റെസ്‌ക്യു ടീം എന്ന മെർട്ട് എന്ന് മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും കോവിഡ് 19 ആലപ്പുഴ ജില്ലാ നോഡൽ ഓഫീസറുമായ ഡോക്ടർ സാബു സുഗതൻ പറഞ്ഞു. മാന്നാറിന്റെ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന മാന്നാർ എമർജൻസി റെസ്‌ക്യു ടീമിന്റെ ഒന്നാം വാർഷികം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മാന്നാർ കൊച്ചീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്‌ക്യു  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ,റോഡ് അപകടങ്ങളിൽ പെട്ട് കിടന്ന ആളുകളുടെ ജീവൻ രക്ഷിക്കാൻ  വേണ്ടി മനസ്സ് കാണിച്ച മെർട്ടിന്റെ പ്രവർത്തകർ.
അപകടത്തിൽപെട്ട ആളിനെ  നാല്പത് മിനിറ്റ് കൊണ്ട് മാന്നാറിൽ നിന്ന്  വൈക്കം ആശുപത്രിയിൽ  എത്തിച്ചു ജീവൻ രക്ഷിച്ച ആംബുലൻസ് ഡ്രൈവർ, മാന്നാർ മീഡിയ സെന്റർ തുടങ്ങിയവർക്ക് ചടങ്ങിൽ ആദരവ് നൽകി.

തുടർന്ന് ആരോഗ്യ വകുപ്പുമായി ചേർന്ന് നിന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക്  മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം
ടീം മാന്നാർ മെർട്ട് പ്രവർത്തകരെ മൊമെന്റോ നൽകി ആദരിച്ചു.
യോഗത്തിന് 
മെർട്ട് പ്രസിഡന്റ് രഘുധരൻ അധ്യക്ഷനായി,മെർട്ട് സെക്രട്ടറി അൻഷാദ് സ്വാഗതം പറഞ്ഞു. മാന്നാർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ. എൽ മഹേഷ്‌, ഫയർ ആൻഡ് റെസ്‌ക്യു ചെങ്ങന്നൂർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ശംഭു നമ്പൂതിരി, മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ, ഡോക്ടർ ജ്യോതി ശങ്കർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയമോഹൻ,മാന്നാർ മീഡിയ സെന്റർ ഭാരവാഹികളായ സാജു ഭാസ്കർ, മുഹമ്മദ്‌ ഫൈസി  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക