നിലകൾ, ഉയരം 165 മീറ്റർ തവിട് പൊടിയാക്കാൻ എടുത്ത് വെറും വെറും പത്തേ പത്തു സെക്കൻഡ്; അബുദാബിയുടെ മിനാ പ്ലാസ കെട്ടിടം പൊളിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ


അബുദാബി: റെക്കോർഡുകൾ സ്വന്തമാക്കി ഒരു കെട്ടിടം പൊളിക്കൽ. അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയമാണ് ഇന്ന് രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കി തകർത്തത്. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മിനാ പ്ലാസ കെട്ടിടം തകർക്കുന്നത് കാണാൻ എത്തിയത്.

ആധുനിക സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങൾ കൊണ്ട് കെട്ടിടം തകർക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ നിരലധി പേരാണ് പകർത്തിയത്. ഈ രംഗങ്ങൾ പകർത്തിയവർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പങ്കു വയ്ക്കുകയും ചെയ്തു.


കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത് മൊഡേൺ റിയൽ എസ്റ്റേറ്റ് എന്ന സംഘമായിരുന്നു. മിനാ പ്ലാസ പത്തു സെക്കൻഡ് കൊണ്ട് പൊളിച്ചതിലൂടെ പുതിയ റെക്കോഡും സംഘം സ്വന്തമാക്കിയെന്ന് അബുദാബി മീഡിയ അറിയിച്ചു. 144 നിലകളിലായി 165 മീറ്റർ ഉയരത്തിലുള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോഡാണ് സംഘം സ്വന്തമാക്കിയത്.

തുറമുഖ വികസനത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. ഈ സ്ഥലത്ത് വിനോദത്തിനും ഷോപ്പിംഗിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക