MUSLIM LEAGUE | ജയിച്ചാലും വിമതർ പാർട്ടിക്ക് പുറത്ത് തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; വിമതർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ലീഗ്



പാർട്ടി പുറത്താക്കിയ വിമത റിബൽ സ്ഥാനാർഥികളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അച്ചടക്ക ലംഘനം അനുവദിക്കാൻ കഴിയില്ല. പാർട്ടി നിർദേശം ലംഘിച്ച് വിമതരായും റിബൽ ആയും മത്സരിക്കുന്ന 17 പേരെയാണ് മുസ്ലിം ലീഗ് പുറത്താക്കിയത്. ഇതിൽ പലരും 3 വട്ടം മത്സരിച്ചവർ ആണ്. എത്ര ഉന്നത നേതാവ് ആണെങ്കിലും അച്ചടക്കം അനിവാര്യമാണ്. ഇവർ തെരഞ്ഞെടുപ്പിൽ ജയിച്ചാലും പാർട്ടി തിരിച്ചെടുക്കില്ല. സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. “പാർട്ടി നയം അനുസരിക്കുക എന്നത് ആണ് പ്രധാനം. എത്ര ഉന്നതൻ ആണെങ്കിലും അത് വേണം. താഴെ തട്ടിൽ നിന്നുള്ള നിർദേശം സംസ്ഥാന സമിതി നടപ്പാക്കുക ആണ് ചെയ്തത്. ഇവർ ജയിച്ചാലും തിരിച്ചെടുക്കില്ല. അവരെ പാർട്ടി പുറത്താക്കിയതാണ് “- അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക