മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ അബ്ദുള്ള കുട്ടിക്ക് പുതുതായി ലക്ഷദ്വീപിന്റെ ചുമതല കൂടി; ബിജെപിയില്‍ അതൃപ്തി പുകയുന്നു
തിരുവനന്തപുരം: ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്‍കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്ബത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്‍ എന്നാണ് ആരോപണം. പുതിയ ചുമതലക്കാരന്‍ വി. മുരളീധര പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമോ എന്ന ആശങ്കയിലാണ് എതിര്‍ചേരി.


എ.പി അബ്ദുള്ളക്കുട്ടിക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നതിലും ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ പുതുതായി ലക്ഷദ്വീപിന്റെ ചുമതല നല്‍കിയതാണ് പ്രശ്നത്തിന് കാരണം. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച്‌ പുതുതായി വന്നവരെ പരിഗണിക്കുന്നതായാണ് ആക്ഷേപം. പി.കെ. കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍ നിന്നും മാറ്റിയതും ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക