ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കത്തിൽ കാരണം വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.
എന്നാൽ വിവാദത്തിന്റെ ആവശ്യമില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നും യെച്ചൂരി അറിയിച്ചു. കോടിയേരിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കേരളത്തില്‍ എല്ലാവര്ക്കും അറിയാവുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.