തരിശുനിലം ഹരിതാഭമാക്കുവാനൊരുങ്ങി പരുമല സെമിനാരി


മാന്നാർ: ഇരുപത്തി അഞ്ചു വര്‍ഷമായി തരിശുനിലമായി കിടന്ന പരുമല സെമിനാരിവക പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷി ആരംഭിക്കുന്നു. കടപ്ര കൃഷിഭവന്റെ സഹകരണത്തോടെയാണ് നെല്‍കൃഷിക്ക് പ്രാരംഭം കുറിക്കുന്നത്.

പരുമല സെമിനാരി മാനേജര്‍ ഫാ.
എം.സി.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി കടപ്ര പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീ. റോയി ഐസക് വര്‍ഗീസ്, അസി. കൃഷി ഓഫീസര്‍ സുനില്‍കുമാര്‍, പരുമല സെമിനാരി കൗണ്‍സില്‍ എന്നിവർ കൂടെ യുണ്ട്. സെമിനാരി വക പതിനഞ്ചു ഏക്കർ സ്ഥലത്താണ് നെൽകൃഷിയുടെ പച്ചപ്പ് ഒരുങ്ങുന്നത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക