പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി; വർധന തുടർച്ചയായ ആറാം ദിവസം


കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.

കൊച്ചിയിൽ പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 31 പൈസയും കൂടി. പെട്രോൾ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോൾ വിലയിൽ ഒരു രൂപ ഒമ്പത് പൈസുടെ വർധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക