നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പ്രദീപ് കുമാറിന്റെ നാല് ദിവസത്തെ പോലീസ് കസ്റ്റഡി ഇന്നലെ ഉച്ചയോടെ അവസാനിച്ചിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്.

നാല് ദിവസമായി മണിക്കൂറുകളോളമാണ് പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്. എന്നാല്‍, അന്വേഷണത്തോട് പ്രദീപ് കാര്യമായി സഹകരിച്ചില്ലെന്നാണ് വിവരം. അതേസമയം കാസര്‍കോട്ടെത്തി മാപ്പുസാക്ഷിയുടെ ബന്ധുവിനെ കണ്ടെന്നു പ്രദീപ് കുമാര്‍ സമ്മതിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക