വാരണാസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം, പ്രതിമ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു, ആക്രമണം പ്രധാനമന്ത്രി മോദിയുടെ വാരണാസി സന്ദർശനത്തിന് തൊട്ട് മുൻപ്


വാരണാസി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമക്കു മുകളില്‍ കരി ഓയില്‍ ഒഴിച്ചു. ഗുജറാത്ത് വാരണാസി മൈദഗിനില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്നതിനിടെയാണ് പ്രതിമക്കുനേരെ ആക്രമണം ഉണ്ടായത്.

ഇതിനു മുന്‍പും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാജീവ് ഗാന്ധി പ്രതിമക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2018ല്‍ പഞ്ചാപിലെ ലുധിയാനയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയില്‍ ഒരു സംഘം പെയിന്റ് ഒഴിച്ചിരുന്നു. 1984ലെ സഖ് കലാപങ്ങളുടെ പേരിലായിരുന്നു ഈ ആക്രമണം എന്നായിരുന്നു കണ്ടെത്തല്‍. പഞ്ചാബ് മുൂഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ ശിരോമണി അകാലി ദള്ളിന് പങ്കുണ്ടെന്നും ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൃത്യത്തിനു പിന്നിലുള്ളവരെ 48 മണിക്കറിനുളളില്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക