പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ച്‌ നാട്ടുകാര്‍


ജയ്പുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി മർദിച്ചു . രാജസ്ഥാനിലെ ധോല്‍പുല്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാളെ കുട്ടിയുടെ ബന്ധുക്കളാണ് പിടികൂടിയത് .

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും എല്ലാവരും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളെക്കൊണ്ട് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ചതായും ആരോപണം ഉണ്ട് . യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ച കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിനൊപ്പം ബലപ്രയോഗത്തിലൂടെ വിസര്‍ജ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബസേരി പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ റാണെ സിംഗ് അറിയിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെതിരെ പീഡനത്തിനും നാട്ടുകാര്‍ക്കെതിരെ അക്രമത്തിനുമാണ് കേസ്. പീഡന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തു . യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക