ആശ്വാസം.. ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും


ദോഹ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും.ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ എന്നിവ കമ്പനികള്‍ നിര്‍ബന്ധമായും ഉറപ്പാക്കുകയും വേണം.

ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പ്രവേശന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടു മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ജീവനക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിനായി തൊഴിലുടമകളാണ് അപേക്ഷിക്കേണ്ടത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക