പണക്കാരനാവാൻ അയൽവാസിയുടെ വാഹനങ്ങൾക്ക് തീയിട്ടു;കൊല്ലത്ത് മന്ത്രവാദി അറസ്റ്റിൽ


കൊല്ലം: കോടീശ്വരനാവാൻ അയൽവാസിയുടെ വാഹനങ്ങൾക്ക് തീയിട്ട മന്ത്രവാദി അറസ്റ്റിൽ. ശാസ്താംകോട്ട പോരുവഴി വടക്കേമുറി പുത്തലത്തിൽ രാജേന്ദ്രനെ (46) ആണ് ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. പരവട്ടം– മലനട ഏലാ റോഡിൽ വടക്കേമുറി അനുജ ഭവനത്തിൽ അനിൽകുമാറിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കും സ്കൂട്ടറും പെട്രോളൊഴിച്ചു കത്തിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞയാഴ്ച പുലർച്ചെ 3.30നാണ് രാജേന്ദ്രനെ അയൽവാസിയുടെ വാഹനങ്ങൾ കത്തിച്ചത്. ആഭിചാരക്രിയകൾക്കായി ഒട്ടേറെപ്പേർ രാജേന്ദ്രന്റെ വീട്ടിലെത്തിയിരുന്നെങ്കിലും സാമ്പത്തികസ്ഥിതി വളരെ മോശമായി തുടർന്നു. തന്റെ സാമ്പത്തികാവസ്ഥ മോശമാകാൻ കാരണം അയൽവാസിയായ അനിൽകുമാറാണെന്നാണ് രാജേന്ദ്രൻ കരുതിയിരുന്നത്.

അനിൽകുമാറിന്റെ വാഹനങ്ങൾക്ക് തീയിട്ടാൽ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന വിശ്വാസത്തിലാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങൾ കത്തിച്ച ശേഷം രാജേന്ദ്രൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങളുടെയും സമീപവാസികൾ നൽകിയ സൂചനകളുടെയും അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ പിടികൂടിയതെന്ന് ഇൻസ്പെക്ടർ എ. ഫിറോസ്, എസ്.ഐ പി. ശ്രീജിത്ത് എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക