ശൈലജ ടീച്ചർ കേരളത്തിന്റെ അഭിമാനം; എന്റെ പ്രൊഫൈലിൽ വന്ന് വിസർജ്യം വിളമ്പുന്നത് എന്തിന്?; സന്തോഷ് കീഴാറ്റൂർ


തനിയ്ക്ക് ലഭിക്കുന്ന ചെറിയവേഷങ്ങളില്‍ പോലും മികച്ച പ്രകടനം നടത്തി കയ്യടി നേടാറുള്ള നടനാണ് സന്തോഷ് കീഴാറ്റൂര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം ഇടക്ക് ട്രോളുകളില്‍ നിറയുന്നത് സിനിമകളിലെ അകാല മരണങ്ങളുടെ പേരിലാണ്.

ഇപ്പോൾ ശൈലജ ടീച്ചറുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നെഴുതിയിരിയ്ക്കുകയാണ് നടൻ സന്തോഷ്.

ശൈലജ ടീച്ചർ കേരളത്തിന്റെ അഭിമാനം, ടീച്ചറുടെ ഫോട്ടോ പ്രൊഫൈൽ ഫോട്ടോ ആക്കിയതിൽ എന്റെ പ്രൊഫൈലിൽ വന്ന് വിസർജ്യം വിളമ്പുന്നത് എന്തിനെന്നാണ് താരം ചോദിയ്ക്കുന്നത്. വോ​ഗ് ഇന്ത്യയുടെ മാ​ഗസിനിൽ ശൈലജ ടീച്ചർ കവർ ചിത്രമായി വന്നത് സ്വന്തം ഫ്രൊഫൈൽ പിക്ച്ചറാക്കിയതാണ് ചിലരെ ചൊടിപ്പിച്ചതെന്നാണ് താരം പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങിനെ:

സംസ്ഥാനത്തിന് അഭിമാനിക്കാൻ ഒരു മന്ത്രി ഉണ്ടാവുമ്പോൾ രാഷ്ട്രീയം മറന്ന് സ്വീകരിക്കേണ്ടത് മനുഷ്യ മനസ്സുകളാണ്…

അതിന് പകരം കുഷ്ട രോഗം ബാധിച്ച കുറെ എണ്ണം എന്തൊരു ദുരന്തമാണ്……

സംസ്ഥാനത്തിന് അഭിമാനിക്കാൻ ഒരു മന്ത്രി ഉണ്ടാവുമ്പോൾ രാഷ്ട്രീയം മറന്ന് സ്വീകരിക്കേണ്ടത് മനുഷ്യ മനസ്സുകളാണ്…അതിന് പകരം…

ശൈലജ ടീച്ചറുടെ ഫോട്ടോ പ്രൊഫൈൽ ഫോട്ടോ ആക്കിയതിൽ കുറെ എണ്ണം വിറളി പിടിച്ച് എൻ്റെ FB പേജിൽ വന്ന് വിസർജ്യം വിളമ്പുകയാണ്….

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക