ദീപാവലി ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം


ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവര്‍ക്കായി ആശംസ നേര്‍ന്നു.

ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ദീപാവലി ആശംസ നേര്‍ന്നത്. ദീപാവലി നാളില്‍ കൊളുത്തുന്ന ദീപപ്രകാശം നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസ നേര്‍ന്നു.

ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ വര്‍ണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക