ഇടപാടുകാർക്ക് കോടികൾ നഷ്ടമായ ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂരിലും സമാനമായ ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട്



പയ്യന്നൂര്‍: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദീൻ പ്രതിയായ ഷാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂരിലും സമാനമായ രീതിയിൽ ജ്വല്ലറി തട്ടിപ്പ്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയുണ്ടായത്.പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന അമാന്‍ ഗോള്‍ഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക