റാസൽ ഖൈമയിൽ തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം


റാസൽ ഖൈമ: റാസൽ ഖൈമയിൽ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു. റാഷിദ് ഹമദ് എന്ന കുട്ടിയാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്‍.

കുട്ടിയെ കാണാതായപ്പോള്‍ അമ്മ വീട്ടിലും പരിസരത്തും തെരഞ്ഞു. കാണാതായപ്പോള്‍ അച്ഛനും മറ്റ് ബന്ധുക്കളും കൂടി തെരച്ചിലില്‍ പങ്കാളികളായി. മാന്‍ഹോളില്‍ രണ്ട് തവണ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റാസൽഖൈമ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

സിവില്‍ ഡിഫന്‍സിന്റെ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം മാന്‍ഹോളിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. ഏകമകൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളുമെന്ന് ഒരു ബന്ധു പ്രതികരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക