സോളാർ കേസ്; സത്യം പുറത്തുവരും, ഞാന്‍ ദൈവവിശ്വാസിയാണ്; പ്രതികാരം അജണ്ടയിലില്ല: ഉമ്മന്‍ ചാണ്ടി


ആലപ്പുഴ: സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാന്‍ ദൈവവിശ്വാസിയാണ്. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന വിശ്വാസമുണ്ട്. ആരോപണം വന്നപ്പോള്‍ അത്യധികം ദുഃഖിക്കുകയോ സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അത്യധികം സന്തോഷിക്കുകയോ ചെയ്യുന്നില്ല. ആരോപണം വന്നപ്പോള്‍ അറിയാമായിരുന്നു സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് -ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷുകമാര്‍ ആണെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ ഉള്‍പ്പെടുത്തിയത് ഗണേഷ് പറഞ്ഞിട്ടാണെന്നും ഗണേഷിന്റെ ബന്ധുവും വിശ്വസ്തനുമായിരുന്ന ശരണ്യ മനോജ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കെ.ബി ഗണേഷ്‌കുമാറിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന ഉണ്ടായോ എന്ന ചോദ്യത്തിന് അതിലേക്കൊന്നും കടക്കുന്നില്ല. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയില്ല. ആരുടെയും പേര് പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതികരം എന്റെ അജണ്ടയിലില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. അതൊക്കെ സഹിക്കുക. പ്രതികാരം ചെയ്യാനില്ല.

സത്യാവസ്ഥ പുറത്തുവരാന്‍ ഞാനായിട്ട് ഒരു അന്വേഷണവും ആവശ്യപ്പെടുന്നില്ല. സോളാര്‍ ഇടപാടില്‍ ആകെയുണ്ടായ ചെലവ് കമ്മീഷനെ വച്ചതാണ്. അല്ലാതെ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവ് വന്നിട്ടില്ല. ഇനിയും അന്വേഷിച്ച് പണം കളിയേണ്ട കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആലപ്പുഴ ദേശീയപാത വികസനത്തിന് കായംകുളം ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ദേശീയപാത വികസനം വേണം. പക്ഷേ അതിനു വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ എല്ലാവരുടെയും പരാതികള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ കോടതി തീരുമാനം കൂടി അനുസരിച്ച് ഒരു തീരുമാനമുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക