ചെന്നൈ: സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ്റെ സംവിധനത്തിൽ സ്ട്രൈറ്റ് ലൈൻ സിനിമാസ് നിർമ്മിച്ച ജിന്നിൻ്റെ റീലീസ് ചെന്നൈ ഹൈക്കോടതി സ്റ്റേ ചെയ്യുകയുണ്ടായി. സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു ചെന്നൈ ഹൈക്കോടതി ജഡ്ജി , ജസ്റ്റീസ് കാർത്തികേയൻ സ്റ്റേ യ്ക്ക് ഉത്തരവിട്ടത്.
വൻ വിജയമായിരുന്ന കൈദിയുടെ ലാഭ വിഹിതം (ഓവർ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിക്കുകയുണ്ടായി. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസ് ആയിരുന്നു.