ശ്രീലങ്കന്‍ ജയിലില്‍ കലാപം; 6 തടവുകാർ കൊല്ലപ്പെട്ടു


കൊളംബോ: ശ്രീലങ്കയില്‍ ജയിലിലുണ്ടായ കലാപത്തിൽ 6
തടവുകാര്‍ കൊല്ലപ്പെട്ടു . 37 പേര്‍ക്ക് പരിക്കേറ്റു . കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത് . തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണമായത് .

കലാപകാരികള്‍ ജയിലിനുള്ളിലെ അടുക്കളയും റെക്കോര്‍ഡ് മുറിയും അഗ്നിക്കിരയാക്കി. ഉദ്യോഗസ്ഥരെ ബന്ദികളാക്കി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും കലാപത്തില്‍ പരിക്കേറ്റ രണ്ട് ജയില്‍ ജീവനക്കാരടക്കം 37 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

റിമാന്‍ഡ് തടവുകാരില്‍ ചിലര്‍ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ നീക്കത്തെ ചെറുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കേണ്ടി വരികയായിരുന്നുവെന്ന് പോലീസ് വക്താവ് അജിത്ത് രൊഹാന അറിയിച്ചു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക