ആരംഭിച്ചു. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് സംരക്ഷണം നൽകുക, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുക, ലഹരിക്കടിമയായവരെ രക്ഷിക്കുക തുടങ്ങിയ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് മഞ്ചേരിയിൽ എസ് വൈ എസ് ആരംഭിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമാണത്തിലേക്കുള്ള ഫണ്ട് കളക്ഷനാണ് 'എന്റെ കൈനീട്ടം'. പദ്ധതിയുടെ കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് കെ കെ എസ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ നേതാക്കളായ സയ്യിദ് മുർതള ശിഹാബ് തങ്ങൾ. ജഅഫർ അഹ്സനി ആനമങ്ങാട്, മുഹമ്മദലി ബുഖാരി താഴെക്കോട്. ശിഹാബ് സൈനി പാറൽ, മിഖ്ദാദ് പൂന്താനം എന്നിവർ സംബന്ധിച്ചു. ഡിസംബർ 20 ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സാന്ത്വന സദനം ഉദ്ഘാടനം ചെയ്യും.