മൈദ്ഗുരി: നൈജീരിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നെല്‍കര്‍ഷകരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടെ 40ലേറെ പേര് കൊല്ലപ്പെട്ടു . വടക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ബോകോ ഹറാം അംഗങ്ങളെന്നു സംശയിക്കുന്നവരാണ് ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു .
13 വര്‍ഷത്തിനുശേഷം പ്രാദേശിക കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് കൂട്ടക്കൊല അരങ്ങേറിയത്. പരമ്ബരാഗതമായി നെല്‍കൃഷി ചെയ്യുന്ന സബര്മരി സമുദായത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. ഗരിന്‍ ക്വാശബെയിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെ സായുധരായ അക്രമികള്‍ ഇവരെ വളഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കര്‍ഷകസംഘം നേതാവ് മലാം സബര്മരി പറഞ്ഞു.