തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താസമ്മേളനം ഇനി മുതൽ ഇല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്.
സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്തസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.